1470-490

സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

നാദാപുരം: തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവങ്ങൾക്കുള്ള സൗജന്യ പച്ചക്കറി കിറ്റ് വിതരണം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് യു കെ വിനോദ് കുമാർ അധ്യക്ഷനായി. അശോകൻ തൂണേരി , പി രാമചന്ദ്രൻ മാസ്റ്റർ , തുണ്ടിയിൽ മൂസഹാജി, രജീഷ് വി കെ , പി പി സുരേഷ് കുമാർ, ബിജേഷ് വി എം ,കല്ലിനാണ്ടി ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.

Comments are closed.