കേരള തീരത്ത് മീൻ പിടിക്കാം

കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആന്ധ്രാ തീരത്തും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ -ഒഡീഷ തീരത്തും അതിനോട് ചേർന്നുള്ള വടക്കു ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 30 നും മെയ് ഒന്നിനും തെക്ക് ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Comments are closed.