1470-490

കോവിഡിൽ തട്ടി പൊട്ടി പപ്പടം തവിടുപൊടിയാകുന്നു.

കോഴിക്കോട് നന്മണ്ട കൂളിപ്പൊയിലിലെ ചെറാങ്കര ചന്തു പപ്പട നിർമ്മാണത്തിൽ

ബാലുശേരി: കോവിഡ് കാലത്ത് തീൻമേശക്കു മുന്നിലെത്തുന്ന ഉച്ചയൂണിനു പോലും പപ്പടം പടപടപൊടിയുന്നില്ല. അസംസ്കൃത വസ്തുക്കളുടെ വില വർധനവും കോവിഡ് കാലത്തെ നിയന്ത്രണവും പപ്പട നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വയറ്റത്തടിയായി.പരമ്പരാഗത വ്യവസായത്തിൽ പോലും പപ്പടം ഉൾപ്പെട്ടിട്ടില്ലാത്തതും നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നവർക്കും തൊഴിലാളികൾക്കും കനത്ത പ്രഹരമാണ്.വിവാഹം, ഗൃഹപ്രവേശം, ഉൽസവങ്ങൾ ഇവയെല്ലാം മാറ്റിവെച്ചതും ഈ കുടിൽ വ്യവസായത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടി. അസംസ്കൃത പദാർത്ഥങ്ങളുടെ വില നാൾക്കുനാൾ വാണം പോലും കുതിച്ചുയരുകയാണ്. പത്ത് ദിവസം മുമ്പ് 50 കിലോ ഉഴുന്നു പൊടിക്ക് 5250 രൂപയായിരുന്നത് ഇപ്പോൾ 6100 രൂപയോളമായി.ഈ റോഡു പൊടി, കാരം എന്നിവയുടെ വില വർധനയും നിർമ്മാണത്തെ സാരമായി ബാധിച്ചു. കോവിഡ് കാലത്ത് എല്ലാ മേഖലകളിലും സഹായധനം സമാശ്വാസമായി നൽകുമ്പോഴും പപ്പട നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നവർ അവഗണനയിലാണ്.

Comments are closed.