
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂ നിയമത്തില്‍ മക്കയൊഴികെയുള്ള ഇടങ്ങളിൽ ഇളവ് ഏര്‍പ്പെടുത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. മെയ് 13 വരെയാണ് ഇളവ്.
മെയ് 13 വരെ കാലത്ത് ഒമ്പത് മുതല്‍ 5 വരെയുള്ള സമയത്തേക്കാണ് ഇളവ് അനുവദിക്കുക. മക്ക പട്ടണം, മക്കയിലെ അല്‍നുകാസ സ, ഹൂഷ് ബകര്‍ . അല്‍ഹുജൂന്‍, അല്‍മസാഫി അല്‍മിസ്ഫല, അജ്യയാദ്, കൂടാതെ ജിദ്ദയിലെ പ്രതേകമായി ഏര്‍പ്പെടുത്തിയ സ്ട്ട്രീറ്റുകള്‍ , മദീന പ്രതേകം നിരോധനമുള്ള സ്ഥലങ്ങള്‍, ദമമ്മാമിലെ അല്‍അഥീര്‍ സ്ട്രീറ്റ് എന്നിവടങ്ങളില്‍ നേരത്തെയുള്ള കര്‍ഫ്യൂ അവസ്ഥ തുടരും.
ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ ചില്ലറ, മൊത്ത വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. മാളുകള്‍ക്കും ഇതേ കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്
എന്നാല്‍ മാളുകളിലുള്ള സിനിമാ ഹാളുകള്‍, വിനോദ കേന്ദ്രങ്ങൾ, കോഫി ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങിയവക്കു അനുമതിയുണ്ടാവില്ല. കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍, ഫാക്ടറികള്‍ തുടങ്ങിയവക്കും ഏപ്രില്‍ 29 മുതല്‍ മെയ് 13 വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു
കര്‍ഫ്യൂ ഇളവ് സമയങ്ങളില്‍ പാര്‍ട്ടികളിലും പൊതുസ്ഥലങ്ങളിലും 5 പേരില്‍ കുടതല്‍ പേര്‍ ഒത്തു കൂടുന്നതിനു നിരോധനമുണ്ടാവും.
കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് വീടുകളില്‍ നിന്നും പുറത്തിറങ്ങുമ്പോഴും തിരിച്ചു വരുമ്പോളും കൈകള്‍ കഴുകണമെന്ന് ആരോഗ്യ മന്ത്രാലയം ഉപദേശിച്ചു. മുതിര്‍ന്നവരും കുട്ടികളും പുറത്തിറങ്ങുന്ന് ഒഴിവാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഫ്യൂ ഇളവ് സംബന്ധിച്ച് കൂടുതല് വിവരങ്ങള് ആഭ്യന്തര മന്ത്രാലയം, പോലീസ് വിഭാഗമോ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കര്‍ഫ്യൂ ഇളവില്‍ വാണിജ്യ സ്ഥാപനങ്ങളും മാളുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നിബന്ധനകള്‍ മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം പുറപ്പെടുവിച്ചു. മാളുകള്‍ക്കുള്ളില്‍ ഇടപാടുകാര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകലം പാലിച്ചിരിക്കണം കറന്‍സി ഇടപാടുകള്‍ ഒഴിവാക്കണം.
Comments are closed.