സഹായഹസ്തവുമായി കോൺഗ്രസ്സ് പ്രവർത്തകർ.

നന്മണ്ട: ലോക്ക് ഡൗണിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി നന്മണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോഷക സംഘടനകളും, പടവ് സാംസ്കാരിക വേദിയും ചേർന്ന് ആയിരത്തി ഇരുന്നൂറ് വീടുകളിൽ ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയതു. വിശ്വൻ നന്മണ്ട, പി.വി.വിശ്വനാഥൻ, പ്രവീൺ ശിവപുരി, എ.ശ്രീധരൻ, ഉമേഷ് കണ്ടോത്ത്, സലീനാറഹിം, കെ.പി.അനിൽകുമാർ, ടി.കെ.മധു കിടാവ്, എൻ.കെ.ഗംഗാധരൻ, പി.പി. രോഷിത്, ടി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
Comments are closed.