പെട്ടി ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച് രണ്ട് പേർക്ക് പരിക്ക്.

പെട്ടി ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച് രണ്ട് പേർക്ക് പരിക്ക്. തളി സ്വദേശികളായ കുന്നത്തുള്ളി ഹംസയുടെ മകൻഅഷറഫ് (34) നാലു പുരക്കൽ മുഹമ്മദ് കുട്ടിയുടെ മകൻ ഉമ്മർ (43) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കേച്ചേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. പഴം കച്ചവടം നടത്തുന്ന പെട്ടി ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച ടാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഇലട്രിക് പോസ്റ്റ് തകർന്നു. പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകരെത്തി കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments are closed.