പരിശോധനാഫലം ഡിഎംഒക്ക് നേരിട്ട് ലഭ്യമാക്കണം; രമ്യ ഹരിദാസ് എം പി.
പരിശോധനാഫലം ഡിഎംഒക്ക് നേരിട്ട് ലഭ്യമാക്കണം; രമ്യ ഹരിദാസ് എം പി.
സംസ്ഥാനത്ത് കോവിഡ് പരിശോധനാഫലം തയ്യാറായി ദിവസങ്ങൾ കഴിഞ്ഞു മാത്രമേ രോഗിയുടെ ബന്ധുക്കൾക്കും ആരോഗ്യപ്രവർത്തകർക്കും റിസൾട്ട് ലഭിക്കുന്നുള്ളുവെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നേരിട്ട് ലഭിക്കാൻ നടപടികളുണ്ടാകണമെന്നും രമ്യ ഹരിദാസ് എം പി പ്രധാനമന്ത്രിയോടും, കേന്ദ്ര ആരോഗ്യ മന്ത്രിയോടും ആവശ്യപ്പെട്ടു.നിലവിൽ കേരളത്തിൽ കോവിഡ് പരിശോധനാകേന്ദ്രങ്ങളിലേക്കു സ്രവം ശേഖരിച്ച് എത്തിക്കുന്നത് ജില്ലാ മെഡിക്കൽ ഓഫീസർമാർ മുഖാന്തിരമാണെങ്കിലും പരിശോധനാ ഫലം നേരിട്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകേണ്ടതില്ലെന്നും പകരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള controlkeralaghs@mail.com എന്ന വിലാസത്തിലേക്ക് അയച്ചാൽ മതിയെന്നുമാണ് പരിശോധനാകേന്ദ്രങ്ങളിലേക്ക് സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്നത്. അതിനാൽ പരിശോധനാകേന്ദ്രങ്ങളിൽ നിന്ന് സംശയാസ്പദമായ മരണങ്ങളിൽ സംസ്ഥാന ആരോഗ്യ ഡയറക്ടറുടെ പക്കൽ നിന്നും റിസൾട്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ലഭിക്കുന്നതിന് സമയം എടുക്കുന്നതായും മൃതദേഹസംസ്കരത്തിന് കാലതാമസം നേരിടുന്നതായും പരിശോധനാകേന്ദ്രങ്ങളിൽ നിന്നും നേരിട്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് പരിശോധനാഫലം അയക്കുന്നതിന് നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ് എം. പി കത്തിൽ ആവശ്യപ്പെട്ടു.
Comments are closed.