1470-490

നിരോധിത പുകയില ഉത്പന്നം വില്പന: കടയുടമ അറസ്റ്റിൽ.

നിരോധിത പുകയില ഉത്പന്നം വില്പന നടത്തിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ. ചിറനെല്ലൂർ മമ്മസ്രായിലത്ത് വീട്ടിൽ തസ്വീറിനെ (34) യാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേത്വത്തിൽ അറസ്റ്റ് ചെയ്തത്.ലോക്ക് ഡൌൺ നിർദേശത്തെ മറികടന്ന് കേച്ചേരിയിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 300 ഓളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.  സബ്ബ് ഇൻസ്പെക്ടർ ഇ. ബാബു., സിവിൽ പോലീസ് ഓഫീസർമാരായ മെൽവിൻ, വിനീത്, വിജിത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ  ഉണ്ടായിരുന്നു.

Comments are closed.