കോവിഡ് പ്രതിരോധത്തിനായ് വിദ്യാർത്ഥിനി മാസ്ക് തയ്ച്ച് നൽകുന്നു

നരിക്കുനി: കോവിഡ് 19 എന്ന മഹാമാരിക്ക് മുമ്പിൽ പകച്ച് നിൽക്കാതെ തന്നാൽ കഴിയുന്ന പ്രതിരോധ മാർഗ്ഗങ്ങൾ സൃഷ്ടിച്ച് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയും ,എൻ എസ് എസ് വളണ്ടിയറുമായ നിയ.യു.പി. തിരക്കിലാണ്. കിഴക്കോത്ത് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് നിയയുടെ വീട് .തൊട്ടടുത്ത് പന്ത്രണ്ടാം വാർഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിനാൽ അതീവ ജാഗ്രതയിലാണ് ജനങ്ങൾ .ബാക്കിയായ പരീക്ഷകൾക്ക് തെയ്യാറെടുക്കുന്നതോടൊപ്പം, നിയമുഖാവരണം നിർമ്മിക്കുന്ന തിരക്കിലുമാണ് .മുഖാവരണങ്ങൾ ആരോഗ്യ പ്രവർത്തകർക്കും, നിയമപാലകർക്കും, പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നുണ്ട്. 5 മിനിറ്റ് കൊണ്ട് ഒരു മാസ്ക് നിർമ്മിക്കാമെന്ന് നിയ പറയുന്നു.നിർമ്മാണച്ചെലവ് ഒന്നിന് മൂന്ന് രൂപ വരും. ഒഴിവ് കിട്ടിയ സമയം കൊണോറ വ്യാപനം തടയുന്നതിനുള്ള വിവിധ ബോധവൽക്കരണവും നിയനടത്തുന്നു. പിന്തുണയുമായി ,വാർഡ് മെമ്പർ ജാഫർ അഷ്റഫ്, മാതാപിതാക്കൾ, എന്നിവർ കൂടെയുണ്ട്. നിർമാണത്തിനാവശ്യമായ തുണി ലഭ്യമായാൽ സ്കൂൾ തുറക്കുമ്പോൾ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും സൗജന്യമായി മുഖാവരണം വിതരണം ചെയ്യുമെന്ന് പത്താം ക്ലാസിൽ full A+മായി വിജയിച്ച ഈ മിടുക്കി പറയുന്നു.
Comments are closed.