1470-490

ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

എടപ്പാൾ: മഹാമാരിയിൽ രാഷ്ട്രവും ലോകവും വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സുത്യർഹമായ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ആദരവ്. ബിജെപി എടപ്പാൾ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
എടപ്പാൾ സി എച്ച് സി ലെ മെഡിക്കൽ ഓഫീസർ ഡോ.ശിൽപ്പയെയും ഹെൽത്ത് ഇൻസ്പെക്ടർമാരേയും മറ്റ് മെഡിക്കൽ ടീമിനേയും ആദരിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി ടി ജയപ്രകാശൻ മാസ്റ്റർ, OBC മോർച്ച മണ്ഡലം പ്രസിഡന്റ് KT.ഗിരീഷ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് E. ശിവകുമാർ, ജനറൽ സെക്രട്ടറി സുരേഷ്.സി, സെക്രട്ടറി വിജയൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

Comments are closed.