1470-490

റേഷൻ വ്യാപാരികൾ ഞായറാഴ്ച കരിദിനമായി ആചരിച്ചു.

റേഷൻ വ്യാപാരികൾ ഞായറാഴ്ച കരിദിനമായി ആചരിച്ചു. സിവിൽ സപ്ലൈ ഡയറക്ടറുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. അവധി ദിനങ്ങൾ അനാവശ്യമായി പ്രവർത്തി ദിനങ്ങളാക്കി പ്രഖ്യാപിക്കുന്ന സിവിൽ സപ്ലൈസ് വകുപ്പിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിച്ചാണ് കരിദിനാചരണം ആചരിച്ചത്.  ഞായറാഴ്ച്ച കടകൾ തുറന്ന് പ്രവർത്തിച്ചതിനൊപ്പം വ്യാപാരികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് കരിദിനാചരണത്തിൽ പങ്കാളികളായത്. പെസഹാ വ്യാഴം, ഓശാന ഞായർ തുടങ്ങിയ അവധി ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. സൗജന്യ വിതരണത്തിനായുള്ള കിറ്റുകൾ റേഷൻ കടകളിലെത്തിക്കാത്ത സാഹചര്യത്തിൽ  അവധി നൽകണമെന്ന ആവശ്യം പരിഗണിക്കാതെയാണ് സിവിൽ സ്‌പ്ലൈസ് വകുപ്പ് ഞായറാഴ്ച്ചയും പ്രവർത്തി ദിനമായി പ്രഖ്യാപ്പിച്ചത്. ഇതിനെ തുടർന്നാണ് കടകൾ തുറന്ന് പ്രവർത്തിച്ചു കൊണ്ടു തന്നെ കരിദിനമായി ആചരിച്ചത്. ജില്ലയിലെ ആയിരത്തോളം റേഷൻ വ്യാപാരികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് കരിദിനാചരണത്തിൽ പങ്കാളികളായത്. സംസ്ഥാന സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഡി.പോൾ, ജില്ലാ ഭാരവാഹികളായ എ.ജി.രാമാനുജൻ, കെ. സേതുമാധവൻ, പി.കെ. സത്യൻ, പി.മധു, ജോൺസൺ മേത്തല എന്നിവർ വിവിധയിടങ്ങളിൽ കരിദിനാചരണത്തിന് നേതൃത്വം നൽകി.

Comments are closed.