1470-490

നവദമ്പതികൾക്ക് ആശംസ നേർന്ന് പോലിസും… പൊലിസിന് മധുരം നല്കി നവദമ്പതികളും…

നവദമ്പതികൾക്ക് ആശംസ നേർന്ന് പോലിസും പൊലിസിന് മധുരം നല്കി നവദമ്പതികളും പാവറട്ടി സെന്ററിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്തു..ഇരിങ്ങപ്പുറം അരീക്കര വീട്ടിൽ ഹരിദാസിന്റ മകൻ വിനി ലും മേച്ചേരി പടി പെൻമാട്ട് വീട്ടിൽ ഭാസ്കരന്റെ മകൾ വിദ്യയും വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവരുടെ കാറ് പാവറട്ടി സെന്ററിലെ ലോക് ഡൗൺ പരിശോധനക്ക് നിന്നിരുന്ന പോലീസ് തടഞ്ഞത്. പുറത്ത് ഇറങ്ങിയ നവ ദമ്പതികൾ വിവാഹം കഴിഞ്ഞ് വരുകയാണന്ന് അറിയിച്ചത്. ഇവരോട് പൊയ്ക്കോളാൻ പറഞ്ഞങ്കിലും ഇവർ കയ്യിലുണ്ടായിരുന്ന ലഡുവും ജിലേബിയും പൊലിസിന്  മധുരം നല്കി സന്തോഷം പങ്ക് വെച്ചു. ഇതിന്റെ സന്തോഷത്തിൽ പൊലിസ് ഇവർക്ക് ഒപ്പം നിന്ന് സെൽഫി എടുത്ത് ഇവരെ അനുഗ്രഹിച്ച് ആശംസകളും അർപ്പിച്ച്  യാത്രയാക്കി.

Comments are closed.