ലോക് ഡൗൺ: ഹംസക്കയുടെ മീനിന് ആവശ്യക്കാരേറേ
കോട്ടക്കൽ: ലോക് ഡൗൺ തുടങ്ങിയതോടെ ഭക്ഷ്യയോഗ്യമല്ലാത്ത കടൽമീനുകൾ വ്യാപകമായി പോലീസും ആരോഗ്യ വകുപ്പും പിടിച്ചെടുത്ത തോടെ നാട്ടുകാർക്ക് കടൽമീനുകൾ വാങ്ങി കഴിക്കാൻ താൽപ്പര്യമില്ലാതായി. അതോടെ പുഴ മീനുകൾക്കും ,കൃഷി ചെയ്തുണ്ടാക്കുന്ന മനുകൾക്കും ആവശ്യക്കാർ കൂടി. കോട്ടക്കൽ പാലപ്പുറ സ്വദേശി പുളിക്കൽ ഹംസയുടെ മീനുകൾക്കും ആവട്ടക്കാർ കൂടിട്ടുണ്ട്. രണ്ടു വർഷത്തിലധികമായി ഹംസ പുത്തൂർ ബൈപ്പാസിനു സമീപം തൻ്റെ വാഴത്തോട്ടത്തിനരികത്ത് മത്സ്യകൃഷി തുടങ്ങീട്ട്. സാധാരണയായി മിൻ വിളവെടുക്കുന്ന സമയം പൈപ്പാസിൽ കൊച്ചു ഫ്ലക്സ് വെച്ചു അറിയിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ആളു ചേദിച്ചു വരികയാണ്. കഴിക്കാനും വളർത്താനുമായി ഇവിടെ മീൻ വിൽക്കുന്നുണ്ട്. നെട്ടർ , സിലോപി , കട്ട് ല, റൂഹ് , മൃഗാൽ, കരിമീൻ തുടങ്ങി മീനുകളാണ് ഹംസക്ക വളർത്തുന്നത്. വലിയ മീനുകൾക്ക് ഒരു കിലോക്ക് 300 രൂപയാണ് ഈ ടാക്കുന്നത്. ലോക് ഡൗണിൽ ആവശ്യക്കാർ കൂടിയെങ്കിൽ വില കൂട്ടി വിൽക്കാനൊന്നും ഹംസക്കയില്ല. സാധാരണ വിലക്കു തന്നെയാണ് വിൽക്കപ്പെടുന്നത്. മീൻ വളർത്തുന്നവർക്കായി പലതരത്തിലുള്ള കുഞ്ഞുങ്ങൾ ഇവിടെ കിട്ടും. 5 മുതൽ 20 രൂപ വരെയാണ് കുഞ്ഞുങ്ങളുടെ വില. തൻ്റെ വാഴകൃഷിക്കിടയിൽ കിട്ടുന്ന ഒഴിവു സമയമാണ് ഇദ്ദേഹം മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്. കിണറ്റിലിറക്കുന്ന റിങ്ങുകളിൽ വെള്ളം നിറച്ചാണ് കൃഷി. പരപ്പനങ്ങാടി ഫിഷറീസ്, പൊന്നാണി ഫിഷറീസ് എന്നിവിടങ്ങളിൽ നിന്ന് കൃഷിക്കാവശ്യമായ മീനുകൾ വാങ്ങിക്കുന്നത്.
Comments are closed.