1470-490

പ്രവാസികളുടെ വരവ് ഉടൻ

കൊവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു. പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികളെ സംബന്ധിച്ച് കണക്കെടുപ്പും തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗിൽ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച തയാറെടുപ്പുകൾ ചർച്ച ചെയ്തിരുന്നു. വീടിനടുത്തുള്ള വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഇവരെ നിരീക്ഷണത്തിന് ശേഷമായിരിക്കും വീടുകളിലേക്ക് പോകാൻ അനുവദിക്കുക. ഇത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Comments are closed.