1470-490

ഉത്തരവ് കത്തിച്ചവർക്ക് തെരുവിൽ നിന്ന് പണം സ്വരൂപിക്കും – യുവജനതാദൾ(എസ്)


കോഴിക്കോട്:
ലോകമെങ്ങും കോവിസ് 19 മഹാമാരിയെ തുടർന്ന് ജനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന കേരള സർക്കാർ ജീവനക്കാരോട് 6 ദിവസത്തെ വേതനം ചോദിച്ചപ്പോൾ 2 മാസത്തോളമായി ജോലി ചെയ്യാതെ വീട്ടിലിരുന്നു ശബളം വാങ്ങുന്ന അദ്ധ്യാപകർ ഉത്തരവ് കത്തിച്ച നടപടി വേദനയുണ്ടാക്കുന്നതാണെന്നും ഇത്തരം നിലപാട് സ്വീകരിച്ച് ശബളം നൽകുന്നതിൽ വിമുകത പ്രകടിപ്പിക്കുന്ന ഒരു വിഭാഗം അദ്ധ്യാപകർക്ക് ലോക്ക് ഡൗൺ അവസാനിക്കുന്ന ദിവസം തെരുവുകൾ തോറും പാട്ടയെടുത്ത് തെണ്ടി പൈസ നൽകുവാനും യുവജനതാദൾ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു

ഓൺലൈൻ വഴി ചേർന്ന ജില്ലാ കമ്മറ്റി യോഗം ജനതാദൾ(എസ്) ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ ജില്ലാ പ്രസിഡണ്ട് എം.ടി.കെ നിധിൻ അധ്യക്ഷത വഹിച്ചു. സി.കെ ഷമീം, അഡ്വ.. അനൂപ് കെ.ബി , ലാലു . പി , കിരൺജിത്ത് , ധനേഷ്, ഷാജി കൊയിലാണ്ടി, റിലേഷ് , രതീഷ് കൂട്ടാലിട ,അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ സംസാരിച്ചു

Comments are closed.