ചീട്ടുകളി സംഘത്തിന് കോവിഡ്

ചീട്ടു കളി സംഘത്തിന് കോവിഡ്’. 24 അംഗ സംഘത്തിനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് ‘ ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം.ലോക്ക് ഡൗണ്‍ ലംഘിച്ച് കൃഷ്ണലങ്കയില്‍ ഒത്തുകൂട്ടി ചീട്ടുകളിച്ച ലോറി െ്രെഡവര്‍ക്കും മറ്റ് 23 പേര്‍ക്കുമാണ് കൊറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.
സമാനസംഭവമാണ് കര്‍മികനഗറിലും ഉണ്ടായത്. കൊറോണ വൈറസ് ബാധ സ്ഥരീകരിച്ച ഒരു ലോറി െ്രെഡവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കൊറോണ ഹോട്ട് സ്‌പോട്ട് ആയ വിജയവാഡയില്‍ 100ല്‍ അധികം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കൃഷ്ണ ജില്ലാ കളക്ടര്‍ എ. മുഹമ്മദ് ഇംതിയാസ് പറഞ്ഞു.
Comments are closed.