സുബൈദയാണ് താരം
തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കിട്ടിയ സംഭാവനകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കൊല്ലത്തെ സുബൈദയുടേതാണ്. മുഖ്യമന്ത്രി തന്നെയാണ് ആടിനെ വിറ്റ് സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇന്ന് ഉണ്ടായ ഒരു അനുഭവം തന്‍റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറു ചായക്കട നടത്തുന്ന സുബൈദ ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് അത്യാവശ്യ കടങ്ങള്‍ തീര്‍ത്ത് 5510 രൂപയാണ് കൈമാറിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments are closed.