1470-490

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

പ്രതി സനൂപ്‌

ഗുരുവായൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ കാരക്കാട് ചന്തുരുത്തി വീട്ടിൽ സനൂപ് (30) ആണ് അറസ്റ്റിലായത്. രക്ഷിതാക്കൾ ഇല്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി 15 വയസ്സുകാരിയായവിദ്യാർത്ഥിനിയെ പിഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷിതാക്കൾ ടെമ്പിൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടെമ്പിൾ സിഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments are closed.