കായക്കൊടിക്കാർക്ക് അരി എത്തുന്നത് അൽ ഹുദാ മസ്ജിദിൽ നിന്ന്…

രഘുനാഥ് സി പി..
കുറ്റ്യാടി :കോവിഡ് – 19 കാരണം രാജ്യത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും അടച്ചു പൂട്ടിയെങ്കിലും കായക്കൊടിക്കാർക്ക് അരി എത്തുന്നത് അൽ ഹുദാ മസ്ജിദിൽ നിന്നാണ്. കൊറോണയുടെ
പശ്ചാത്തലത്തിൻ നാട്ടിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതിന്റെ ഭാഗ മായി അടച്ചിട്ടതാണ് കായക്കൊടി ടൗണിലെ അൽ ഹുദ സലഫി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹുദാ മസ്ജീദ്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി മസ്ജിദിൽ സന്നദ്ധ പ്രവർത്തകരുടെ കർമ്മരംഗമായി മാറിയിരിക്കുകയാണ്.കായക്കൊടി പഞ്ചായത്തിലെ എട്ടോളം റേഷൻ ഷോപ്പുകൾകളിൽ വിതരണം ചെയ്യാനുള്ള പല വ്യജ്ഞന കിറ്റുകൾ പാക്കിംഗ് ചെയ്യുന്നത് ഈ ആരാധനാലയത്തിന്റെ വിശാലമായ അകത്തളങ്ങളിലാണ്. പഞ്ചാ യത്തിലേക്ക്സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന 2188 പി എച്ച് എച്ച് കിറ്റുകളും 284 എ എ വൈ കിറ്റുകളും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർ പേക്ക് ചെയ്ത് റേഷൻ കടകളിലെത്തിക്കുന്നത്. ഒരോ ദിവസവും തെരെഞ്ഞെടുത്ത 12 അംഗ യുവ വളണ്ടിയർമാർ കായക്കൊടി മാവേലി സ്റ്റോർ മാനേജർ സി കെ ജലജയുടെ നേത്യത്വത്തിൽ പള്ളിയിൽ വച്ച് പാക്കിംങ്ങ് നടത്തുകയാണ്. ആവശ്യമായി വരികയാണെങ്കിൽ ബാക്കി വരുന്ന ഹാളുകളും മുറികളും പള്ളിക്കമ്മിറ്റി വിട്ടു നൽകുമെന്നും പറഞ്ഞതായി അധികൃതർ പറഞ്ഞു.
Comments are closed.