1470-490

കൃഷി സംരംഭകർക്കായി അഗ്രി ബിസിനസ് ഇൻക്യുബേറ്റർ പ്രോഗ്രാമുകൾ

തൃശൂർ: കൃഷി സംരംഭകർക്കായി കേരള കാർഷിക സർവ്വകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യുബേറ്റർ
പുതിയ പ്രോഗ്രാമുകൾ ഒരുക്കുന്നു. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും നവീന ആശയങ്ങൾ കയ്യിൽ ഉള്ളവർക്ക് അവ പ്രദർശിപ്പിക്കാനും വിപണനം ചെയ്യുവാനും ആയാണ് അഗ്രി ബിസിനസ് ഇൻകുബേറ്റർ വേദിയാകുന്നത്.
കാർഷികമേഖലയിലെ നവ സംരംഭകർക്കായി അഗ്രി പ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം അഥവാ കെ.എ.യു റെയ്സ് 2020, സ്റ്റാർട്ടപ്പ് അഗ്രി ബിസിനസ് ഇൻക്യൂബേഷൻ പ്രോഗ്രാം അഥവാ കെ.എ. യു പെയ്സ് എന്ന പ്രോഗ്രാമുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിൻറെ കാർഷിക ആർ. കെ. വി. വൈ റഫ്താർ പദ്ധതിയുടെ പിന്തുണയോടെയാണ് ഇൻക്യൂബേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. കാർഷികമേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പുറമേ നൂതന ആശയങ്ങൾ ഉള്ള അഗ്രി ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും ഈ പരിപാടിയുടെ ഭാഗമാകാൻ കഴിയും’
. അഗ്രിപ്രനർഷിപ്‌ ഓറിയന്റഷന് പ്രോഗ്രാമിൽ (കെ.എ.യു റൈസ് 2020) പങ്കെടുക്കുന്നവർക്ക് പരിശീലനത്തിന് രണ്ടുമാസത്തെ ഇന്റേൺഷിപ്പ്, പ്രവർത്തിപരിചയം, വിദഗ്ധ ഉപദേശം എന്നിവയ്ക്കു പുറമേ ആശയങ്ങൾ പ്രോട്ടോടൈപ്പുകളായി വികസിപ്പിക്കുന്നതിനുള്ള സഹായവും ലഭിക്കും. പ്രതിമാസം 10,000 രൂപ ലഭിക്കുന്നതോടൊപ്പം പ്രോഗ്രാം പൂർത്തിയാക്കിയതിനുശേഷം വിവിധ തലങ്ങളിലുള്ള ട്രെയിനിങ്ങും ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി 5 ലക്ഷം രൂപ വരെ ഗ്രാമം ഗ്രാന്റ് ലഭിക്കും.
ഉൽപ്പന്നങ്ങളുടെ പ്രോട്ടോ ടൈപ്പിന്റെ വാണിജ്യപരമായ തുടക്കത്തിന് കാത്തിരിക്കുന്ന അഗ്രി സ്റ്റാർട്ടപ് കൾക്കാണ് അഗ്രി സ്റ്റാർട്ടപ് ഇൻക്യൂബേഷൻ പ്രോഗ്രാമിന് (കെ.എ.യു പെയ്സ് 2020 )ന് അപേക്ഷിക്കാൻ കഴിയുക. നിലവിലുള്ള പ്രോട്ടോടൈപ്പന്റെ വാണിജ്യവൽക്കരണത്തിനുള്ള സഹായത്തിനു പുറമെ സാങ്കേതിക പിന് തുണയും ദീർഘകാല ഇൻക്യൂബേഷൻ പിന്തുണയും ലഭിക്കും. പ്രൊഗ്രാം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം വിവിധ തലങ്ങളിലുള്ള സ്ക്രീനിംഗന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപയും ഗ്രാൻഡ് ലഭിക്കും.
അപേക്ഷകൾ ഓൺലൈനായോ അല്ലെങ്കിൽ കെ.എ.യു വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ഇമെയിൽ വഴിയോ തപാൽ വഴിയോ അയയ്ക്കാം.2020 മെയ് 15ന് വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് rabi.kau.ഇൻ സന്ദർശിക്കുക.

Comments are closed.