മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏദൻ്റെ സ്വപ്ന കുടുക്ക…

പുവ്വത്തൂർ:സ്വന്തമായി സൈക്കിൾ വാങ്ങുന്നതിനായി സമാഹരിച്ച തുക തന്റെ മോഹങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നൽകി
സൈക്കിൾ വാങ്ങുക എന്ന തൻ്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടിയാണ് കാശ് കുടുക്കയിൽ പൈസ സ്വരുക്കൂട്ടിയിരുന്നത് പാവറട്ടി സെൻ്റ് ജോസഫ് സി.എം ഐ സ്കൂളിലെ യു.കെ ജി വിദ്യാർത്ഥിയായ കാക്കശ്ശേരി ചിറയത്ത് ജിയോയുടെയും അദ്ധ്യാപികയായ സിനിയുടെയും മകനായ ഏദൻ ആദം ജിയോ എന്ന കൊച്ചു മിടുക്കൻ തീരുമാനിച്ചത് പക്ഷേ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി കൊണ്ടിരിക്കുന്ന വാർത്ത ഏദൻ്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആ കുഞ്ഞു മനസ്സിലും തനിക്കും സഹായം നൽകണമെന്ന ആഗ്രഹം ഉണ്ടായത് തുടർന്ന് കാശ് കുടുക്ക മുഖ്യമന്ത്രിക്ക് നൽകണമെന്ന് രക്ഷിതാക്കളോട് ഏദൻ പറഞ്ഞത് ഇത് പ്രകാരം മുരളി പെരുനെല്ലി എം.എൽ എ ഏദനിൽ നിന്നും കുടുക്കയിലെ 2610 രൂപ ഏറ്റുവാങ്ങി സി.പിഎം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി ജി സുബിദാസ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ പഞ്ചായത്ത് അംഗങ്ങളായ സി.എഫ് രാജൻ, തുളസി രാമചന്ദ്രൻ കാക്കശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.എ സുനിൽ എന്നിവരും പങ്കെടുത്തു
Comments are closed.