1470-490

ഗ്രീൻ സോണുകളിൽ ട്രെയ്ൻ സർവീസ്

ഗ്രീൻ സോണുകളിൽ ട്രെയ്ൻ സർവീസ് പുനഃരാരംഭിക്കാൻ ആലോചിച്ച് റെയിൽവേ. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയിൽവേ വീണ്ടും തുടങ്ങാൻ ആലോചിക്കുന്നത് ‘ കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരിൽ നിന്ന് ഈ സർവീസുകളിൽ ഈടാക്കുക. ഈ ട്രെയിനുകൾ എണ്ണത്തിൽ കുറവായിരിക്കുമെന്നുമാണ് വിവരം. ഇത്തരം സർവീസുകൾ നടത്താനുള്ള ശുപാർശ റെയിൽവേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീൻ സോണുകളിൽ മാത്രമാകും ആദ്യം ട്രെയിൻ ഓടിക്കുക. ഹോട്ട് സ്‌പോട്ടുകൾ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും.

Comments are closed.