1470-490

മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകാൻ അഞ്ചു വയസുകാരൻ എം എൽ എ ഓഫീസിൽ

എളേറ്റിൽ പുല്ലടി ഷാ ജഹാൻ്റെ മകൻ ഇസ്മായിൽ ജഹൽ എന്ന അഞ്ചു വയസുകാരൻ തൻ്റ സുന്നത്ത് കർമ്മത്തിന് കിട്ടിയ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കാരാട്ട് റസാഖ് (എം എൽ എ ) യെ ഏല്ലിക്കുന്നു

നരിക്കുനി: -അഞ്ചു വയസ്സുകാരൻ ഇസ്മായിൽ ജഹൽ കഴിഞ്ഞ ദിവസം തൻ്റെ പിതാവ് എളേറ്റിൽ പുല്ലടി ഷാജഹാനൊപ്പം എം.എൽ.എ.ഓഫീൽ എത്തി. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഒരു സല്യൂട്ട് നൽകണം. ആ പിഞ്ചു മനസ്സിൻ്റെ ആഗ്രഹം അവൻ പങ്കുവെച്ചു. അതിനുവേണ്ടി അവൻ കണ്ടെത്തിയ മാർഗമായിരുന്നു തൻ്റെ സുന്നത്ത് കർമ്മം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ അവൻ്റെ ബന്ധുക്കളും, കൂട്ടുകാരും നൽകിയ സമ്മാനതുകയായ Rs =51000 /-രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക എന്നത്.കഴിഞ്ഞവർഷങ്ങളിലെ മഹാപ്രളയത്തിൽ നിന്നും,,ഓ ഖിദുരന്തത്തിൽ നിന്നും, നമ്മുടെ കേരളം അതിജീവിച്ചത് സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം കൊണ്ട് മാത്രമാണ്. ഇത്തരം സഹായങ്ങൾ നൽകുന്നതിനെ ആരെതിർത്താലും ഈ അഞ്ചു വയസ്സുകാരൻ ഇസ്മായിൽ ജഹലിനെ പോലുള്ള കുഞ്ഞു മനസ്സിൻ്റെ ഉടമകൾ നമ്മുടെ നാട്ടിൽ വളർന്നുകൊണ്ടിരിക്കും. സുന്നത്ത് കർമ്മം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോ യാ ണ് ടി വി യിൽ കോവിഡ് എന്ന മഹാമാരിയെക്കുറിച്ച് മനസ്സിലാക്കാനായത് ,അപ്പോൾ തന്നെ തനിക്ക് കിട്ടുന്ന പണം മുഴുവൻ മുഖ്യമന്ത്രിയെ ഏല്പിക്കണമെന്നും ,ഊണും ,ഉറക്കവും ഒഴിഞ്ഞ് ജനങ്ങൾക്ക് വേണ്ടി ഓടി നടക്കുന്ന മുഖ്യന് ഒരു സല്യൂട്ട് കൊടുക്കണമെന്നും മാതാപിതാക്കളെ അറിയിച്ചതനുസരിച്ചാണ് ഈ കാലയളവിൽ കിട്ടിയ പണവുമായി എം എൽ എ ഓഫീസിലെത്തിയത് , കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് വേണ്ടി തൻ്റെ സമ്പാദ്യം മുഴുവനായും നൽകിയ ഈ വലിയ മനസ്സുകാരനേയും ,ഈ പുണ്യ പ്രവർത്തിക്ക് പ്രചോദനമായ മാതാപിതാക്കളെയും ഈ സന്ദർഭത്തിൽ അഭിനന്ദിക്കുന്നു.
കുഞ്ഞു കുട്ടികളുടെ വലിയ മനസ്സുള്ള പ്രവർത്തികൾ, വലിയവരിലെ ചെറിയ മനസ്സിന് , വലിയ പ്രചോദനമാവുമെന്നും കരുതുന്നു ,ഇതു പോലെ കുഞ്ഞുമനസ്സുള്ള ഹൃദയങ്ങളെയാണ് ബുദ്ധിയുണ്ടെന്ന് വിശേഷിപ്പിക്കുന്ന ചില അധ്യാപികമാർ സർക്കാർ ഓർഡർ കത്തിച്ച് വിവരമില്ലായ്മ തെളിയിക്കപ്പെട്ടത് ,

Comments are closed.