1470-490

പിങ്ക് കാര്‍ഡുകാര്‍ക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം നാളെ മുതല്‍


സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍  സംസ്ഥാന സര്‍ക്കാര്‍  പ്രഖ്യാപിച്ച   17 വിഭവങ്ങള്‍ അടങ്ങിയ പലവ്യഞ്ജന കിറ്റുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ (പിങ്ക് കാര്‍ഡ്് )പ്പെട്ട കാര്‍ഡുടമകള്‍ക്ക് നാളെ (ഏപ്രില്‍ 27) മുതല്‍  വിതരണം ചെയ്ത് തുടങ്ങും. മെയ് ഏഴ് വരെയാണ് വിതരണം.റേഷന്‍ കാര്‍ഡിന്റെ അവസാന അക്ക  പ്രകാരമാണ് വിതരണം ചെയ്യുക.പൂജ്യം- ഏപ്രില്‍ 27,  1-ഏപ്രില്‍ 28,  2-ഏപ്രില്‍ 29, 3- ഏപ്രില്‍ 30, 4-മെയ് രണ്ട്,  5- മെയ് മൂന്ന്,  6- മെയ് നാല്, 7- മെയ് അഞ്ച്, 8-മെയ് ആറ്, 9-മെയ് ഏഴ് എന്നിങ്ങനയാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റ് കൈപ്പറ്റുന്നതിന് കാര്‍ഡ് ഉടമകള്‍ ഈ ദിവസങ്ങളില്‍ മാത്രം റേഷന്‍  കടകളില്‍ എത്തണമെന്നും കൂട്ടമായി എത്തിച്ചേരരുതെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments are closed.