1470-490

വിദ്യാർത്ഥികൾക്ക് മാസ്കുകൾ നൽകണം

വിദ്യാർത്ഥികൾക്ക് മാസ്കുകൾ നൽകണം – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: അടുത്ത അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂൾ
വിദ്യാർത്ഥികൾക്ക് മാസ്കുകൾ നിർബന്ധമാക്കിയതിനാൽ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കോവിഡ് 19 പശ്ചാതലത്തിൽ സ്കൂളുകളിൽ മുഖാവരണം ( മാസ്ക്) നിർബന്ധമാക്കിയ സ്ഥിതിക്ക് പ്രീ – പ്രൈമറി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോമും മുഖാവരണവും നൽകണമെന്നാണ് എം.എൽ.എ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടത്.

Comments are closed.