തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടന്ന6 പേർക്കെതിരെ കേസ്.

അഞ്ചു പേർ പൂനത്തും ഒരാൾ തിരുവോടും.
ബാലുശ്ശേരി: ലോക് ഡൗൺ ലംഘിച്ചു കേരളത്തിലേക്ക് കടന്ന ആറു പേർക്കെതിരെ ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവരെ വീടുകളിൽ പ്രതിരോധ നിരീക്ഷണത്തിലാക്കി.
പൂനത്ത് സ്വദേശികളായ ഏച്ചിപ്പൊയിൽ മൊയ്തീൻ ഷാ (42), എടത്തിക്കണ്ടി റിയാസ് (26),മീത്തലെ ഏച്ചിപ്പൊയിലിൽ യൂസുഫ് (48), പാണം കണ്ടി മജീദ് (42), പരപ്പില്ലത്ത് ആഷിഖ് (45), തിരുവോട് പുളിക്കൂൽ ഷബീർ (41) എന്നിവർക്കെതിെരെയാണ് ബാലുശ്ശേരി പോലീസ് ലോക് ഡൗൺ നിയമ ലംഘന പ്രകാരം കേസ്സടുത്തത്.
ഇക്കഴിഞ്ഞ ദിവസം ചരക്ക് ലോറിയിൽ പതിനൊന്നു പേരാണെത്രെ എത്തിയത്.
ബാക്കിയുള്ളവരിൽ ഒരാൾ ക്വാറന്റൻ പൂർത്തിയാക്കി അംബുലൻസിലാണെത്തിയത്. രണ്ടു പേർ തമിഴ് നാട്ടിൽ കലക്ടറുടെ ഉത്തരവ് പ്രകാരം മരുന്നു വാങ്ങി തിരിച്ചെത്തി. ഒരാൾ കാസർക്കോട്ട് നിന്ന് ക്വാറന്റെൻ പൂർത്തിയാക്കി തിരിച്ചെത്തി. ഇവരെല്ലാം ഇപ്പോൾ വീടുകളിൽ പ്രതിരോധ നിരീക്ഷണത്തിലാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ വിവരങ്ങൾ പൂർണമായും ശേഖരിച്ചു പ്രതിരോധ നിരീക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ബാലുശ്ശേരിയിലിന്നലെ ഈ കേസിന് പുറമേ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളും രജിസ്റ്റർ ചെയ്തു.വെറുതെ പുറത്തിറങ്ങിയതിനാണ് അഞ്ചു പേർക്കെതിരെ കേസെടുത്തത്. ടൗൺ കേന്ദ്രങ്ങളിൽ ലോക് ഡൗൺ ലംഘിച്ചു നിരത്തിലിറങ്ങുന്നതിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
Comments are closed.