1470-490

പ്രാദേശിക പത്രപ്രവർത്തകരെ സർക്കാർ കൈയ്യൊഴിയില്ല- വി.എസ്. സുനിൽകുമാർ

പ്രാദേശിക പത്രപ്രവർത്തകരെ സർക്കാർ കൈയ്യൊഴിയില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കൊറോണ കാലഘട്ടത്തിൽ, നാടിന്റെ ഒരോ സ്പന്ദനങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുന്ന പ്രാദേശിക പത്രപ്രവർത്തകരെ സംസ്ഥാന സർക്കാർ കൈയ്യൊഴിയില്ലെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ വ്യക്തമാക്കി.പ്രാദേശിക പത്രപ്രവർത്തകരുടെ വിഷയങ്ങൾ രണ്ട് വട്ടം ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പ്രാദേശിക പത്രപ്രവർത്തകരെ കൈയ്യൊഴിയില്ലെന്നും മന്ത്രി  പറഞ്ഞു. പ്രാദേശിക പത്രപ്രവർത്തകർക്ക് ധനസഹായം അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രശ്നമുള്ളതിനാലാണ് പ്രഖ്യാപനം നീളുന്നതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ ഭാരവാഹികളായ   കെ.സി. സ്മിജൻ,  ബോബൻ ബി. കിഴക്കേത്തറ എന്നിവർ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്  മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Comments are closed.