1470-490

പ്രമേഹരോഗികളിൽ കൊവിഡ് അപകടതസാധ്യത ; 50 ശതമാനം

ഓസ്ടേലിയ : കൊവിഡ്- 19 ബാധിച്ച പ്രമേഹരോഗികൾക്ക് മറ്റുള്ളവരെക്കാൾ 50 ശതമാനം മരണകാരണമാകുന്നതായി അവലോകനം.എന്നാൽ പ്രമേഹ രോഗം കൊവിഡിനെ അതിജീവിക്കാൻ തടസ്സവുമാവില്ല. ഓസ്ട്രേലിയയിലെ മോനോഷ് യൂണിവേഴ്സിറ്റിയാണ് പ്രമേഹവും കൊവിഡുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അവലോകന യോഗം നടത്തിയത്.

ഓസ്ട്രേലിയയിൽ ഏപ്രിൽ 12 ഓടെ കൊ വിഡ് ബാധിച്ച് മരിച്ച 46 പേരിൽ മൂന്നിലൊന്ന് പേർക്ക് പ്രമേഹമുണ്ടായിരുന്നു. അതോടൊപ്പം വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 152 പേരിൽ 20% പ്രമേഹമുള്ളവരുമായിരുന്നതായാണ് സംഘത്തിൻ്റെ കണ്ടെത്തൽ.കൊവിഡ് കൂടുതലായി ബാധിച്ച പ്രദേശങ്ങളിലെ എപ്പി ഡെമോളജിക്കൽ നിരീക്ഷണങ്ങളിൽ നിന്നുമുള്ള തെളിവുകൾ, മറ്റ് ദേശീയ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുമുളള റിപ്പോർട്ട് പ്രകാരം പ്രമേഹം ഉള്ളവരെ കൊ വിഡ് ഗുരുതമായി ബാധിച്ചതായി കണ്ടെത്തി.
.ഓസ്ട്രേലിയയിലെ മേനോഷ് യൂണിവേഴ്സിറ്റി പ്രൊഫസർ സിമമറ്റ് ൻ്റെ നേതൃത്വത്തിലായിരുന്നു അവലോകനം.
കൊവിഡിനെ അതിജീവിക്കാൻ പ്രമേഹം തടസ്സമാവുന്നില്ലയെങ്കില്ലും, അണുബാധ മൂലം പാൻക്രിയാറ്റിക്, ബീറ്റ സെല്ലുകൾക്ക് നാശം സംഭവിക്കാൻ ഇടയുണ്ട്.ഇത് പുതിയ പ്രമേഹരോഗികളെ സൃഷ്ടിക്കുമെന്ന് വിദഗ്ദർ പറഞ്ഞു.വൈസ് ബാധയ്ക്ക് ശേഷം പുതുതായി പ്രമേഹം സ്ഥീതികരിച്ചവരുണ്ടോയെന്ന് പരിശോധിക്കാനും അലോകന യോഗത്തിൽ നിർദ്ദേശം നൽകി.

മുൻകരുതലിൻ്റെ ഭാഗമായി കൊവിഡ് രോഗികളെ പരിചരിക്കുന്ന പ്രമേഹമുള്ള ആരോഗ്യ വിദഗ്ദർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാനും നിർദ്ദേശം.

Comments are closed.