1470-490

കൊവിഡ് 19 ; ഇബുഡിലാസ്റ്റ് മരുന്നു പരീക്ഷിക്കാനൊരുങ്ങി യേൽ ഗവേഷകർ.

ന്യൂ ഹാവൻ: കൊവിഡ് – 19 നെ അതിജീവിക്കാൻ ആസ്തമയ്ക്കായി ഉപയോഗിക്കുന്ന ഇബുഡിലാസ്റ്റ് മരുന്ന് പരീക്ഷിക്കാൻ ഒരുങ്ങി ന്യൂ ഹാവനിലെ യേൽ ഗവേഷകർ. കാലിഫോർണിയയിലെ മെഡിസിനോവയുമായി സഹകരിച്ചാണ് ഗവേഷകർ ഈ പരീക്ഷണത്തിനൊരുങ്ങുന്നത്.

കൊവിഡ് – 19 നായി പുതിയ മരുന്ന് കണ്ടെത്താൻ കഴിയാത്ത സഹചര്യത്തിലാണ്, ഇബുഡിലാസ്റ്റ് മരുന്ന് പരീക്ഷിക്കാൻ യേൽ – ന്യൂ ഹാവൻ ഹോസ്പിറ്റൽ ഗവേഷകർ ഒരുങ്ങുന്നത്. ജപ്പാനിലും, കൊറിയയിലും ആസ്തമ ക്കായി ഉപയോഗിക്കുന്ന മരുന്നാണിത്. ഇബുഡിലാൻ ഒരു MIF ഇൻഹിബിറ്റാണ്.
രോഗ പ്രതിരോധ പ്രതികരണത്തെ നിയന്ത്രിക്കുന്ന ഒരു ജീനാണ് MIF.
കൊറോണ വൈറസുമായി ബന്ധപ്പെട്ട സൈക്കോട്ടിനെ നശിപ്പിക്കാൻ MIF ന് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

Comments are closed.