1470-490

സംസ്ഥാനത്ത്‌ ഇന്ന്‌ ഏഴ്‌ പേർക്ക്‌ കോവിഡ്‌ 19

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഏഴ്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഏഴ്‌ പേർ രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കാണ്‌. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കുമാണ്‌ ഇന്ന് രോ​ഗം ഭേദമായത്.
കോവിഡ് ബാധിച്ച് അതീവ ​ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോ​ഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ​ഹൈ റിസ്‌കിലാണ് എന്നിരിക്കെയാണ് വൃക്കരോ​ഗമടക്കമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോ​ഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി .
പ്രവാസികളുടെ സുരക്ഷയ്‌ക്ക്‌ സംസ്ഥാനം കൈക്കൊണ്ട നടപടികൾ കേന്ദ്രത്തെ അറിയിച്ചു. ഇതുവരെ 457 പേർക്കാണ്‌ കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്‌. അതിൽ 114 പേ‍ർ ചികിത്സയിലുണ്ട്‌. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോ​ഗികളില്ല. വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു.

Comments are closed.