1470-490

400 കിലോ മൽസ്യം പിടിച്ചെടുത്തു

പൊന്നാനി: നഗരസഭയിൽ ഫിഷറീസ് വകപ്പിൻ്റെ സർട്ടിഫിക്കറ്റില്ലാത്ത മത്സ്യവിൽപനക്ക് വിലക്കുള്ളതിനാൽ പുറമേനിന്നുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മൽസ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഫിഷറീസ് വകുപ്പിൻ്റെ അനുമതിയോടെ ഉള്ള മൽസ്യം മാത്രമേ ജില്ലയിൽ വിൽപ്പന നടത്തുവാൻ പാടുള്ളു എന്ന് ഹാർബർ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ കൂടിയായ ബഹു.ജില്ലാ കളക്ടർ ഉത്തരവിട്ടുട്ടുണ്ട് ആയത് ലംഘിച്ച് അന്യസംസ്ഥാനത്ത് നിന്നും മറ്റു ജില്ലകളിൽ നിന്നും വിൽപ്പനക്കെത്തുന്ന പഴകിയ മൽസ്യങ്ങൾക്ക് കർശന വിലക്ക് ഏർപ്പെടുത്തുകയാണ് പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും പോലീസും. ഫിഷറീസ് വകുപ്പിൽ നിന്നും വാങ്ങിയ മൽസ്യങ്ങളുടെ പേര് വിവരവും, തൂക്കവും രേഖ പെടുത്തിയ ടോക്കൺ മൽസ്യവിൽപ്പന സ്റ്റാളുകളിൽ സൂക്ഷിക്കുകയും ആയത് പരിശോധന അധികാരികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അല്ലാത്ത മൽസ്യങ്ങൾ പിടിച്ചെടുക്കുകയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി ആർ .പ്രദീപ് കുമാർ അറിയിച്ചു. പരിശോധനയിൽ നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് പി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉദയകുമാർ, മോഹനൻ, സുനിൽകുമാർ എന്നിവർ നേത്രത്വം നൽകി.

Comments are closed.