1470-490

കരുണ്യത്തിൻ്റെ കൈ നീട്ടവുമായി വീണ്ടും യൂസുഫ്ക്ക


കോട്ടക്കൽ: പുണ്യമാസം തുടങ്ങിയതോടെ റംസാൻ കിറ്റ് വിതരണം ചെയ്തു ലോക് ഡൗണിൽ വീണ്ടും കാരുണ്യത്തിൻ്റെ കൈ നീട്ടവുമായെത്തിയിരിക്കയാണ് യുസുഫക്ക. ലോക്ക് ഡൗണില്‍ തനിക്ക് ചുറ്റുമുള്ളവര്‍ പട്ടിണി കിടക്കരുതെന്ന് ഉദേശവുമായി മുന്‍
പ്രവാസി കൂടിയായ വഴിയോര കച്ചവടക്കാരന്‍.ദേശീയപാത
യോരത്ത് രണ്ടത്താണിക്ക് സമീപം ചെനക്കലില്‍ പച്ചക്കറി വില്‍പന നടത്തി ജീവിക്കുന്ന കൊല്ലന്തൊടി
യൂസഫാണ്  സൗജന്യമായി   പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തത്. ഇതിനു മുമ്പ് വിഷുക്കൈനീട്ടമായി കിറ്റുകൾ നൽകിയിരുന്നു.
രണ്ടത്താണി  വാരിയത്തുകാരനാണ് യൂസഫ്. 
കൂലിതൊഴിലാളികളും അതിഥി തൊഴിലാളികളുമടക്കമുളളവരാണ് ഇദ്ദേഹത്തിന്‍റെ സ്ഥിരമാളുകള്‍.ഇതിനിടയിലാണ് കൊറോണ വൈറസ് എത്തുന്നത്.തന്‍റെ നാട്ടില്‍ ആര്‍ക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകരുതെന്ന ആഗ്രഹത്തോടെ അരിയും പലവ്യജ്ഞനങ്ങളും അടക്കമുള്ള കിറ്റുകള്‍ വിതരണം ചെയ്തായിരുന്നു തുടക്കം. 200ഓളം  അന്തർ സംസ്ഥാന  തൊഴിലാളികള്‍ക്കാണ്
1300 രൂപ വില വരുന്ന പലവ്യഞ്ജന കിറ്റുകള്‍ നല്‍കി മാതൃകയായത്. ഓരോ ദിവസവും ദുരിതം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത്തവണ പച്ചക്കറികകൾ നൽകുകയായിരുന്നു. 
ആയിരത്തിലധികം പച്ചക്കറി കിറ്റുകളാണ് യൂസഫ് നാട്ടുകാര്‍ക്കും കടയിലെത്തിയവര്‍ക്കുമായി സൗജന്യമായി
വിതരണം ചെയ്തത്.പത്ത് കിലോ വീതമുള്ള  കിറ്റുകള്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ ജോലിയില്ലാതെ വിഷമിക്കുന്നവര്‍ക്കായാണ് നല്‍കിയത്.നീണ്ടപ്രവാസ ജീവിതത്തിലെ പങ്കുവെക്കലിന്‍റെ അനുഭവങ്ങളാണ് ഇത്തരമൊരു മാതൃക പ്രവര്‍ത്തനത്തിലേക്ക് വഴിവെച്ചതെന്ന് യൂസഫ് പറയുന്നു.ഒരാഴ്ചക്ക് ഒരു കുടുംബത്തിന് ഉപയോഗിക്കാന്‍ തികയുന്ന സാധനങ്ങള്‍ കവറിലാക്കി പരിസര വീടുകളില്‍ എത്തിക്കാന്‍ അനുജന്‍ മജീദ് കൊല്ലന്തോടിയും കൂടെയുണ്ട്. 

Comments are closed.