സ്പ്രിംഗ്ലർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ്

സ്പ്രിംഗ്ലർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു
ഗുരുവായൂർ: സ്പ്രിംഗ്ലർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ സമരവും, കരുതലും സംഘടിപ്പിച്ചു. നിയോജകമണ്ഡലത്തിലെ 45 കേന്ദ്രങ്ങളിലായാണ് സമരം സംഘടിപ്പിച്ചത്. സമരത്തോടൊപ്പം പച്ചക്കറി കിറ്റുകളും അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഫൈസൽ ചാലിൽ, ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജനറൽ സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ. ഷനാജ്, നിസാമുദ്ധീൻ എന്നിവർ വിവിധ മണ്ഡലങ്ങളിൽ സമരങ്ങൾക്ക് നേതൃത്വം നൽകി.
Comments are closed.