1470-490

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് 19 സ്ഥീകരിച്ചു

സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 15 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് സ്വദേശികളായ അഞ്ചു പേരും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ വീതവും കൊല്ലം സ്വദേശിയായ ഒരാളുമാണ് ഇന്ന് കൊവിഡ് രോഗ വിമുക്തരായത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇതുവരെ 450 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21725 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 21243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21941 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 20830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. കണ്ണൂര്‍ ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതലാളുകള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.