1470-490

കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒരു കൊച്ചു മിടുക്കി.

കോട്ടക്കൽ: കുടുക്കയില്‍ സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകളാണ്  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കോട്ടക്കല്‍ പറമ്പിലങ്ങാടി സ്വദേശിയായ മങ്ങാടന്‍ ലുലുവിന്‍റെ മകള്‍ ഹൈസ മാതൃകയായത്. വി.അബ്ദുറഹ്മാമാന്‍ എം.എല്‍.എ ഏറ്റുവാങ്ങി.
കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ററി സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ഹൈസ.പഠനത്തോടപ്പം തനിക്ക് കിട്ടുന്ന നാണയത്തുട്ടുകളെല്ലാം കുടുക്കയില്‍ സൂക്ഷിച്ചു വെക്കലായിരുന്നു
പ്രധാന ശീലം.ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് 
ടി.വി ചാനലിലൂടെ കണ്ടത്.
ഇതോടെ ആഗ്രഹവുമായി പിതാവ് ലുലുവിന്‍റേയും മാതാവ് ഫസ്നയുടേയും പിന്നാലെയായി. തുടര്‍ന്ന് താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാമാന്‍റെ വീട്ടിലെത്തി തന്‍റെ പണകുടുക്ക പിതാവിനൊപ്പം കൈമാറുകയായിരുന്നു.ഹൈസയെ പോലുളള കുട്ടികളാണ് നാടിന്‍റെ മുതല്‍ക്കൂട്ടുകളെന്നും ഇത്തരം ചെറിയ വലിയ സഹായങ്ങള്‍ ഏവരും മാതൃകയാക്കണമെന്നും എം.എല്‍.എ പറഞ്ഞു. 

Comments are closed.