1470-490

വൃത്തിഹീനമായ ഇറച്ചിക്കടകൾ പൂട്ടിച്ചു.

പൊന്നാനി: നഗരസഭാ ഹെൽത് സ്കാഡ് നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുക്കുകയും വൃത്തിഹീനമായ ഇറച്ചിക്കടകൾ അടച്ചുപൂട്ടുകയും ചെയ്തു. വിവിധ മത്സ്യ സ്റ്റാളുകളിൽ നടത്തിയ പരിശോധനയിൽ കൊല്ലൻപടിയിൽ നിന്നുമാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 70 കിലോ ഓളം വരുന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. കൂടാതെ ഇറച്ചി ഷോപ്പുകളിലും പരിശോധന ശക്തമാക്കി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഇറച്ചിക്കടകൾ അടച്ചുപൂട്ടി.
ആളുകൾ കൂട്ടം കൂടി നിന്ന് സാമൂഹ്യ അകലം പാലിക്കുന്നതിൻ്റെ ലംഘനം നടത്തിയ സ്ഥാപനങ്ങളായ ചമ്രവട്ടം ഫിഷ് സ്റ്റാൾ, ബിയ്യം, കെ. എസ്.ആർ.ടിസി റോഡ്, ഐശ്വര്യ തിയറ്റർ റോഡ് എന്നിവിടങ്ങളിൽ നിന്നും ആൾകൂട്ടം ഒഴിവാക്കുകയും ഷോപ്പ് താൽക്കാലികമായി അടച്ചിടുകയും ചെയ്തു. കൂടാതെ റോഡരികും ഫുട്പാത്തും കയ്യേറി വിൽപന നടത്തിയ വിൽപ്പന സാമഗ്രികളും ത്രാസുകളും സ്ക്വാഡ് പിടിച്ചെടുത്തു.നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീവിദ്യ, ഷബീർ, ഷിനി, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Comments are closed.