1470-490

ലോക് ഡൗൺ; എല്ലാ പ്രവാസികൾക്കും നോർക്കയുടെ സഹായം ലഭ്യമാക്കണം

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യമന്ത്രിക്ക് കത്ത് നൽകി

കോട്ടക്കൽ:ലോക് ഡൗൺ കാരണം തിരികെ പോകാൻ കഴിയാത്തതും വിസ കാലാവധിയുള്ളതുമായ എല്ലാ
പ്രവാസികൾക്കും നോർക്കയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എ .മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒ ക്കും കത്ത് നൽകുകയും ചെയ്തു.
കോവിഡ് 19ന്റെ
പശ്ചാത്തലത്തിൽ
2020 ജനുവരി ഒന്നിനോ,അതിനു ശേഷമോ വിദേശത്ത് നിന്നും മടങ്ങി എത്തി ലോക് ഡൗൺ കാരണം വിദേശത്തേക്കു തിരിച്ചു
പോകാൻ കഴിയാത്തവർക്ക് മാത്രമേ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിലവിൽ ലഭിക്കുകയുള്ളു.
എന്നാൽ
സൗദി അറേബ്യ അടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും 6 മാസത്തെ ലീവിന് ഒക്ടോബർ,നവംബർ ,ഡിസംബർ മാസങ്ങളിൽ ലീവിന് വന്ന് 5, 6, മാസക്കാലം ജോലിയില്ലാതെ നാട്ടിൽ നിൽക്കുന്ന ഒട്ടനവധി പ്രവാസികൾക്ക് ഈ സഹായം ലഭിക്കുകയില്ല. ലോക് ഡൗൺ കാരണം തിരികെ പോകാൻ കഴിയാത്തതും വിസയുള്ളതുമായ എല്ലാ പ്രവാസികൾക്കും ഈ സഹായം ലഭ്യമാക്കണം. അത് പോലെ യാത്ര കഴിഞ്ഞ് ഇത്രയും സമയമായതിനാൽ പലരുടേയും കയ്യിൽ ടിക്കറ്റ് ഇല്ലാത്ത അവസ്ഥയാണുള്ളത്. ആയതിനാൽ അപേക്ഷയോടൊപ്പം ടിക്കറ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.

Comments are closed.