1470-490

അതിഥികൾക്ക് കൈത്താങ്ങായി കോട്ടക്കൽ പോലീസ്

കോട്ടക്കൽ: അതിഥി തൊഴിലാളികൾക്ക് കാരുണ്യത്തിൻ്റെ കൈത്താങ്ങായി കോട്ടക്കൽ ജനമൈത്രി പോലിസ്. സ്റ്റേഷൻ പരിധിയിൽ പെടുന്ന അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് പച്ചക്കറി പല വ്യഞ്ജന കിറ്റുകളാണ് പോലീസ് വിതരണം ചെയ്തത്. ജോലിത്തിരക്കിനിടയിലും തങ്ങളുടെ സ്റ്റേഷൻ പരിധി ഭക്ഷണം കിട്ടാതെ കഷ്ട്ടപ്പെടാൻ സാധ്യതയുള്ളവരെ തിരഞ്ഞെടുത്തു സഹായമെത്തിക്കുകയാണ് കോട്ടക്കൽ ജനമൈത്രി പോലീസ്.
സ്‌റ്റേഷൻ എസ്.എച്ച്.ഒ കെ.ഒ പ്രദീപ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
എ.എസ്.ഐ മാരായ ജോസഫ്, രചീന്ദ്രൻ, സി.പി.ഒ സുജിത് എന്നിവർ  പങ്കെടുത്തു. 

Comments are closed.