ചാരായ വാറ്റിനെത്തിയവരെ നാട്ടുകാർ ഓടിച്ചു വിട്ടു

നരിക്കുനി: നരിക്കുനി പഞ്ചായത്തിൽ പന്നിക്കോട്ടൂർ തോൽപാറ മലയിൽ ആൾ താമസം ഇല്ലാത്ത സ്ഥലത്ത് നാടൻ ചാരായ വാറ്റ് തുടങ്ങാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തൊട്ട് വിഫലമായി.
നാട്ടിലെ ചില ആളുകൾ മൊബൈലിൽ നിന്നും വരുന്ന ചെറിയ വെളിച്ചം കണ്ടതിനെ തുടർന്ന് അന്വേഷണം നടത്തി പോയി നോക്കിയപ്പോയാണ് വാറ്റ് കാച്ചാനുള്ള ശ്രമം കണ്ടത്. നാട്ടുകാർ സംഘടിച്ചത് കണ്ട് വാറ്റ് കാരൻ ഓടി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും, പൊലീസെത്തി വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments are closed.