സേവനരംഗത്ത് സജീവ സാന്നിദ്ധ്യമായി എം എസ് എസ് ദുബൈ

ദുബായിൽ സേവനത്തിന്റെ പുതിയ വാതിലുകൾ തുറന്നു മുന്നേറുകയാണ്, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ എം എസ് എസ് (മോഡൽ സർവീസ് സൊസൈറ്റി).
ദുബൈ-അൽ വർസാനിൽ, കോവിഡ്- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, രോഗികളെ ക്വാറൻറ്റൈൻ ചെയ്യുന്നതിന് വേണ്ടിയുള്ള ബിൽഡിങ്ങിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് എം എസ് എസ് ജനറൽ സെക്രട്ടറി സിദ്ധീഖ് പലോട്ടിന്റെ നേതൃത്വത്തിൽ എം.എസ്.എസ് ന്റെ 130 ഓളം വളണ്ടിയർമാർ സേവനമനുഷ്ഠിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടിയിരുന്ന ഈ സംരംഭത്തിൽ പരമാവധി സഹകരിക്കാൻ എം എസ് എസിന് സാധിച്ചു.
ദുബായിലെ അൽ-റാസ് ഏരിയായിൽ ലോക്ക് ഡൗണിന്റെ ഭാഗമായി അവശ്യസാധനങ്ങൾ ലഭിയ്ക്കാത്ത 500ൽ പരം കുടുംബങ്ങൾക്കും 1800 ലധികം ബാച്ചിലേർസിനും പ്രതിദിനം രണ്ട് നേരം ഭക്ഷണം എത്തിക്കുന്നതിലും എം എസ് എസ് വൈസ് ചെയർമാൻ അസീം മോയിദീൻകുട്ടി, ട്രഷറർ അമീർ മുഹമ്മദ്, എന്നിവരുടെ നേത്രത്വത്തിൽ എം എസ് എസിന്റെ വോളന്റിയർമാരുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.
കൂടാതെ 4 മാസത്തോളമായി ശമ്പളം ലഭിയക്കാത്ത ദുബായ്, ഖവാനീജ്-അൽതായ് പ്രദേശത്തെ ലേബർ ക്യാമ്പിലെ കോവിഡ് ഭീതിയിൽ കഴിയുന്ന 600 ൽ പരം വരുന്ന തൊഴിലാളികൾക്കും ഭക്ഷണസാധനങ്ങൾ അടങ്ങിയ ഗ്രോസറി കിറ്റുകൾ വെൽഫെയർ സെക്രട്ടറി നിസ്തർ പി എസ്സിന്റെ നേത്രത്വത്തിൽ എത്തിച്ചു കൊടുത്തു.
വിസിറ്റിംഗ് വിസയിൽ എത്തിയവരും ശമ്പളം ലഭിക്കുവാൻ വൈകിയതിനാൽ ബുദ്ധിമുട്ടുന്നവരുമായ, ദുബൈ, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും MSS ദുബൈ ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ നൽകി വരുന്നു.
കോവിഡ്-19 ടെസ്റ്റ് ചെയ്യുവാനായി ആരോഗ്യ വകുപ്പിനും ദുബായ് പോലിസിനും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും പോസിറ്റീവായിട്ടുള്ളവരെ അധികാരികളുടെ നിർദ്ദേശപ്രകാരം ക്വാറൻറൈൻ ചെയ്യുന്നതിനായി വേണ്ട സഹായങ്ങൾ നിരന്തരം ചെയ്തു പോരുന്നു.
- ദുബായിയിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 പ്രാഥമിക പരിശോധനകൾ നടത്തുന്നതിന് വേണ്ട സഹായങ്ങൾ ചെയതു കൊടുക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് എംപവർമെന്റ് സെക്രട്ടറി കാസിം പുത്തൻപുരയ്ക്കൽ, മുഹമ്മദ് അക്ബർ എന്നിവർ നേതൃത്വം വഹിയ്ക്കുന്നു.
അൽ ഖുസ്, സോനാപ്പൂർ, ജെബൽ അലി ഭാഗങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ
MSS സന്നദ്ധരായ വളണ്ടിയർമാർ വിശദമായ സർവ്വേയെടുത്ത് ഡാറ്റകൾ ആരോഗ്യമേഖല ഉദ്യോഗസ്ഥർക്ക് കൈമാറുന്ന തിലൂടെ, വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ എം.എസ്.എസ്. സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.
ലേബർ ക്യാമ്പുകളിൽ ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യമേഖലയിലുള്ളവർക്ക് വേണ്ട വളണ്ടിയർ സഹായങ്ങളും ജനറൽ അവൈർനസ് സെക്രട്ടറി മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ ഇഫ്താർ കൺവീനർ എം. വി. ഷെബിമോൻ, അഷ്റഫ് മാളിയേക്കൽ, മുഹമ്മദ് റാഫി വട്ടച്ചിറ, ബി. പി. ഇസ്മാഈൽ, മുഹമ്മദ് ഫാഇസ് തുടങ്ങിയവർ ഉൾപ്പെടുന്ന എം. എസ്. എസ് ന്റെ പ്രവർത്തകർ സജീവമായി ചെയ്തുപോരുന്നു.
ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ദുബൈ ഗവൺമെൻറിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ എം.എസ്.എസിന്റെ ചെയർമാൻ ജനാബ് എം. സി. ജലീലിന്റെ നേത്ര് ത്വത്തിൽ ജനറൽ സെക്രട്ടറി സിദ്ധീഖ് പാലോട്ട്, ജനറൽ കൺവീനർ ഷൗക്കത്തലി ഷജിൽ എന്നിവർ കോർഡിനേറ്റ് ചെയ്ത് മറ്റു സഹപ്രവർത്തകരുമായി മുന്നോട്ടുപോകുന്നു.
സഹായങ്ങൾ ആവശ്യക്കാരന്റെ അവകാശമാണെന്ന തിരിച്ചറിവോടു കൂടി പരമാവധി സൂക്ഷമതയോടെ നിർവഹിയക്കാൻ
എം എസ് എസ് പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇത്തരം നിസ്വാർത്ഥ സേവനങ്ങളിലൂടെയാണ് എം എസ്സ് എസ്സ് സാധാരണക്കാരുടെ സംഘടനയായി നിലനിന്ന് പോരുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 050 8803536 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Comments are closed.