1470-490

ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

മലപ്പുറം: ഭാരതീയ ചികിത്സാ വകുപ്പ് മലപ്പുറം ജില്ലയില്‍ നടത്തുന്ന കോവിഡ് പ്രതിരോധ ആയുര്‍രക്ഷ ക്ലിനിക്കുകളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്ക് പ്രതിരോധ മരുന്ന് കിറ്റുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. കെ. സുശീല കിറ്റുകള്‍ കൈമാറി.

ഒരു കിറ്റില്‍ 15 ദിവസത്തേക്കുള്ള മരുന്നുകളാണ് നല്‍കുന്നത്. മരുന്ന് ഉപയോഗിക്കുന്നിന് മുമ്പും ശേഷവുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, സെക്രട്ടറി എന്‍.എ. അബ്ദുല്‍ റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments are closed.