1470-490

പാഴ് വസ്തുക്കളിൽ കലാവിസ്മയം തീർത്ത് കായികാധ്യാപിക

പഴയന്നൂർ:ലോക്ക് ഡൗൺ കാലത്ത് വീട്ടിലുള്ള പാഴ് വസ്തുക്കളിൽ തന്റെ കരകൗശലവിദ്യകൾ മിനുക്കിയെടുത്ത് കൗതുകമാവുകയാണ് ഈ കായിക അധ്യാപിക.വടക്കേത്തറ പന്നിക്കുഴി വീട്ടിൽ കൃഷ്ണദാസിന്റെ ഭാര്യ അജിതയാണ് ലോക്ക് ഡൗണിന്റെ വിരസതകൾ ഒഴിവാക്കാൻ വീട്ടിലെ പണികൾ കഴിഞ്ഞുള്ള വിശ്രമവേളകളിൽ ഉപയോഗശൂന്യമായ തീപ്പട്ടി കമ്പ്, സ്പോഞ്ച്, ചാക്ക് നൂല്, പഴയന്യൂസ് പേപ്പർ, പഴയ മാസിക, പഴയ കുപ്പികൾ തുടങ്ങിയവ കൊണ്ട് വർണ്ണവൈവിദ്യമായ കരകൗശല വിസ്മയങ്ങൾ തീർക്കുന്നത്.
ജി യു പി എസ് മായന്നൂർ, ജി യു പി എസ് കുത്താമ്പുള്ളി എന്നി സ്ക്കുളുകളിൽ കായികാധ്യാപികയായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന അജിത ടീച്ചർ വീട്ടിലുണ്ടായിരുന്ന പാഴ് വസ്തുക്കളായ
സ്പോഞ്ച് കൊണ്ട് ഉണ്ടാക്കിയെടുത്ത വാഴപഴകുല, തീപ്പട്ടി കമ്പു കൊണ്ടുണ്ടാക്കിയ ഫ്ലവർ വേയ്സ്, ചാക്ക് നൂല് കൊണ്ട് പൂക്കൂട, പഴയ കൂപ്പി കളിൽ വർണ്ണം വിതറി ഫ്ലവർ വേയ്സ്, പേപ്പർ കൊണ്ടുണ്ടാക്കിയ ഹാന്റ് ബാഗ്, പേഴ്സ്, സൈക്കിൾ തുടങ്ങി ഇരുപതോളം തരം വസ്തുക്കളാണ് ടീച്ചർ നിർമ്മിച്ചിരിക്കുന്നത്.ഈ കരകൗശല നിർമ്മിതികൾ കണ്ട് ബന്ധുക്കളും സുഹുത്തുകളും ഇതുപോലെ കരകൗശലവിദ്യകൾ ഉണ്ടാക്കി തുടങ്ങി. പിഡബ്ലിയു കോൺട്രാക്ടറായ ഭർത്താവ് പി.കെ.കൃഷ്ണദാസും, വിദ്യാർത്ഥികളായ മക്കൾ ജിഷ്ണുവും, വർഷയും പ്രോത്സാഹനവുമായി കൂടെയുണ്ട്.

Comments are closed.