കോവിഡ് കാലത്തെ ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലുകൾ.
പി.എൻ.അനിൽ എഴുത്തച്ചൻ.
ലോക്ക്ഡൗണിന്റെ ബുദ്ധിമുട്ടുകളോടൊപ്പം, ഷോക്കടിപ്പിക്കുന്ന കറണ്ട് ബില്ലുകളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക്, കഴിഞ്ഞ മാസങ്ങളിൽ നൽകാറുള്ള വൈദ്യുതി ബില്ലുകളേക്കാൾ രണ്ടും മൂന്നും ഇരട്ടിയാണ്, ലോക്ക് ഡൗൺ മാസത്തെ ഇലട്രിസിറ്റി ചാർജ്ജ് കിട്ടിയിരിക്കുന്നത്. മീറ്റർ റീഡിങ്ങ് നടക്കാത്ത പല ഉപഭോക്താക്കൾക്കും, ബിൽ തുക കണക്കാക്കിയത് കഴിഞ്ഞ ആറുമാസത്തെ ശരാശരി നിരക്കു വെച്ചാണ്. വേനൽക്കാലത്തെ ചൂടും, ലോക്ക്ഡൗൺ കാലയളവിൽ ഉണ്ടായ അമിതമായ ഗാർഹിക ഉപകരണങ്ങളുടെ ഉപയോഗവുമാണ് വൈദ്യുതി ബില്ലുകൾ വർദ്ധിക്കാൻ കാരണമെന്ന് ഇലട്രിസിറ്റി ജീവനക്കാർ പറയുന്നു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇരുപതാം തിയ്യതിക്ക് ശേഷമേ മീറ്റർ റീഡിങ്ങ് സംസ്ഥാനത്ത് നടന്നിട്ടുള്ളൂ. പലയിടത്തും, കഴിഞ്ഞ മാസത്തെ ഉപയോഗത്തിന്റെ മീറ്റർ റീഡിങ്ങ് നോക്കാതെ കഴിഞ്ഞ ആറുമാസക്കാലമായുള്ള വൈദ്യുതി ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് കറണ്ട് ബില്ലുകൾ വന്നിട്ടുള്ളത്. അത് കൂടുതലോ, കുറവോ, ആണെങ്കിൽ അടുത്ത തവണ ബില്ലിൽ ക്രമീകരിക്കാമെന്ന് ഇലട്രിസിറ്റി അധികൃതർ പറയുന്നു.
ലോക്കൌട്ട് കാലയളവിൽ കൊമേഴ്സ്യൽ ഉപഭോക്താക്കളിൽ തുക കുത്തനെ കുറഞ്ഞെന്ന് കെ.എസ്.ഇ.ബി. പറയുന്നുവെങ്കിലും, ഗാർഹിക ഉപഭോക്താക്കൾക്ക് കുത്തനെയാണ് ഉപയോഗത്തിന്റെ ചാർജ്ജ് വർദ്ധിച്ചിട്ടുള്ളത്. ടി.വി, ഫാൻ, ഫ്രിഡ്ജ്, എ.സി എന്നിവയുടെ നിരന്തര ഉപയോഗം ഗാർഹിക ഉപഭോക്താക്കളെ വലിയ ബിൽ തുകയിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇലട്രിസിറ്റിയുടെ നിരക്കു രീതിയെ കുറിച്ച് ഇന്നും സാധാരണ ജനങ്ങൾക്ക് അവ്യക്തമാണെന്നതും, ഇത്തരത്തിൽ ഷോക്ക് വർദ്ധിക്കാൻ കാരണമാകുന്നു. 300 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമാണ് വിവിധ സ്ളാബ് നിരക്കിൽ സബ്സിഡിയോടെ തുക നിശ്ചയിക്കുന്നത്.
മുന്നൂറിനേക്കാൾ കൂടുതൽ കൂടുതൽ ഉപഭോഗം വരുമ്പോൾ അടിസ്ഥാന ഉപഭോഗ നിരക്കിന് തന്നെ മാറ്റം വരുന്നു. അഞ്ഞൂറിനേക്കാൾ കൂടുതൽ ഉപഭോഗം വരുമ്പോൾ, അത് യൂണിറ്റൊന്നിന് 7.90 ആയി മാറുമ്പോൾ, ഉപഭോക്താവിന് ഞെട്ടിക്കുന്ന ബിൽ വരുന്നു. അടച്ചുപൂട്ടലും, അതിനോടനുബന്ധിച്ച തൊഴിലില്ലായ്മയും ജനങ്ങളെ ഞെക്കിപ്പിഴിയുമ്പോഴാണ് ഉയർന്ന കറണ്ട്ബിൽ ജനങ്ങൾക്ക് മുന്നിൽ ഇരുട്ടടിയായി വരുന്നത്.
ഗാർഹിക ഉപഭോക്താക്കളുടെ ഉപയോഗത്തിന്റെ മാറുന്ന നിരക്കുകൾ

Comments are closed.