കൊവിഡ്- 19 പുരുഷൻമാരിൽ ഗുരുതരമാവുന്നതിന് പിന്നിൽ;ACE2

വി ടി വിനിഷ
ന്യൂയോർക്ക്: സ്ത്രീകളെക്കാൾ പുരുഷൻമാരിൽ കൊ വിഡ്- 19 കഠിനമായ ലക്ഷണങ്ങൾക്കും, മരണ നിരക്ക് കൂടുന്നതിനും കാരണം ACE2 യെന്ന് പoനം. മൊണ്ടൊഫിയർ ഹെൽത്ത് സിസ്റ്റത്തിലെയും, ആൽബർട്ട് ഐൻസ്റ്റൈർ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
സ്ത്രീകളെക്കാൾ പുരുഷൻമാരിൽ കൊ വിഡ് – 19 ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നുയെന്ന് ശാസ്ത്രഞ്ജർ കണ്ടെത്തിയിരുന്നു. മുബൈയിലെ കസ്തൂർബ ആശുപത്രിയിൽ 48 പുരുഷൻമാരിലും , 20 സ്ത്രീകളിലും വൈറൽ ക്ലിയറൻസ് വിശകലനം നടത്തി.ഇതിൽ സ്ത്രീകൾക്ക് 4 ദിവസം കൊണ്ട് ഫലം നെഗറ്റീവായപ്പോൾ പുരുഷൻമാർക്ക് 6 ദിവസവും വേണ്ടി വന്നു.തുടർന്ന് കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയുടെ വൈബ് സൈറ്റായ മെഡ്റക്സിവിലേക്ക് ഈ പഠനം അപ് ലോഡ് ചെയ്യുകയും ചെയ്തു.
വൃക്ക, വൃഷണങ്ങൾ, ശ്വാസകോശം എന്നിവ ശരീരത്തിലെ ഏറ്റവും ഉയർന്ന ACE2 (ആൻജിയോടെൻസിൻ – കൺവെർട് എൻസൈം 2) പ്രകടപ്പിക്കുന്ന ഭാഗങ്ങളാണെന്ന കണ്ടെത്തലും ഉൾപ്പെടുത്തിയാണ് പുരുഷൻമാരിൽ വേഗത്തിൽ കൊവിഡ് ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നുയെന്നും, മരണ നിരക്ക് കൂടുന്നതിന് കാരണമാകുന്നുയെന്നുമുള്ള പഠനം.
മൈക്രോബയോളജിസ്റ്റും പകർച്ചവ്യാധി വിദഗ്ധനുമായ ജയന്തി ശാസ്ത്രി.
മോണ്ടെഫിയോർ-ഐൻസ്റ്റൈൻ സീനിയർ അമിത് വർമ്മ,
ഐൻസ്റ്റീനിലെ കാൻസർ റിസർച്ചിൽ ഡയാൻ, ആർതർ ബി.എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
Comments are closed.