അസുരന്‍കുണ്ട് ഡാം:സുരക്ഷഉറപ്പാക്കും – യു.ആര്‍. പ്രദീപ് എം.എല്‍.എ

ചേലക്കര.മുള്ളൂര്‍ക്കര : അസുരന്‍കുണ്ട് ഡാമില്‍ സാമൂഹ്യവിരുദ്ധര്‍ പൂട്ടുപൊളിച്ച് വെള്ളം ഒഴുക്കികളഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എം.എല്‍.എ യു.ആര്‍. പ്രദീപ് ഡാം സന്ദര്‍ശിച്ചു.
ഡാമില്‍ സുരക്ഷ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ച് ആശയവിനിമയം നടത്തി. ഡാമില്‍ വാച്ച്മാന്റെ നിരീക്ഷണം ഉണ്ടാകുന്നതിനു നടപടി സ്വീകരിച്ചു. അതോടൊപ്പം പോലീസിന്റെ ഇടയ്ക്കിടെയുള്ള പട്രോളിങ്ങും ഡാം പരിസരത്ത് ഉണ്ടാകും.
മൈനര്‍ ഇറിഗേഷന്റെ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി അസുരന്‍കുണ്ട് ഡാമില്‍ റെസ്റ്റ് റൂം പണിയുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെന്റര്‍ നടപടിയുമായി മൈനര്‍ ഇറിഗേഷന്‍ മുന്നോട്ട് പോകുകയാണ്. പ്രദേശത്ത് വൈദ്യുതി ലൈന്‍ എത്താത്തതുകൊണ്ട് സോളാര്‍ ലൈറ്റ് സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം C.C.T.V ക്യാമറ എം.എല്‍.എ ഫണ്ട് മുഖേന സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ യോടൊപ്പം പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍, പൊതുപ്രവര്‍ത്തകനായ സജി ഒ.എസ്, മൈനര്‍ ഇറിഗേഷന്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
Comments are closed.