1470-490

അഖിലേന്ത്യ ജനാധ്യപത്യ മഹിള അസോസിയേഷൻ പോലീസിന് മാസ്കുകൾ നൽകി.

അഖിലേന്ത്യ ജനാധ്യപത്യ മഹിള അസോസിയേഷൻ മറ്റം, കണ്ടാണശ്ശേരി കമ്മിറ്റികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്കുകൾ കേരള പോലീസിന് കൈമാറി. രണ്ട് മേഖല കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ തയ്യാറാക്കി പതിനായിരത്തിലേറെ മാസ്കുകളാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് സേവനം ചെയ്യുന്ന പോലീസ് സേനാംഗങ്ങൾക്കായി കൈമാറിയത്. കൂനംമൂച്ചി പീപ്പിൾസ് സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ, മേഖല ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങിയ മാസ്കുകൾ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, കേരള പോലീസ് റിസർവ്വ് ബറ്റാലിയൻ കമാന്റന്റ് സി.വി. പാപച്ചന് കൈമാറി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, സി.പി.ഐ.എം കണ്ടാണശ്ശേരി ലോക്കൽ സെക്രട്ടറി എം.പി. സജീപ്, മറ്റം ലോക്കൽ കമ്മിറ്റി അംഗം ബിജു കാട്ടുക്കാരൻ, മഹിളാ അസോസിയേഷൻ മേഖല ഭാരവാഹികളായ ഗീത മോഹനൻ, സ്മിത സതീശൻ, ശാലിനി ഷാജു, പുഷ്പലത സുധാകരൻ, കെ.ബി. ശാന്തിനി, ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. മാസ്ക് തയ്യാറാക്കി നൽകിയ മഹിള അസോസിയേഷൻ കമ്മിറ്റികൾക്കുള്ള പ്രശംസ പത്രം സി.വി. പാപ്പച്ചൻ, ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാറിന് കൈമാറി. പോലീസ് ഉദ്യോഗസ്ഥരുടെ വക മധുര പലഹാര വിതരണവുമുണ്ടായി.

Comments are closed.