1470-490

മദ്യം വെയർഹൗസുകളിലൂടെ കിട്ടും പക്ഷേ…….

സംസ്ഥാനത്ത് ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം കിട്ടുമെന്ന വാർത്ത പരന്നതോടെ മദ്യപാനികൾക്ക് സന്തോഷം. എന്നാൽ സംഗതി നടക്കില്ലെന്ന വാർത്ത പലരും അറിഞ്ഞിട്ടില്ല’ മദ്യം വെയർഹൗസുകളിൽ നിന്ന് നല്‍കാമെന്ന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ചട്ടം ഭേദഗതി ചെയ്തത്. ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസില്‍ നിന്ന് മദ്യം നല്‍കാമെന്ന വ്യവസ്ഥ അബ്കാരി ചട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇത് മറികടക്കാനാണ് നിലവില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.

എന്നാല്‍ അതിനിടയില്‍ തന്നെ ഡോക്ടര്‍മാരുടെ പക്ഷത്ത് നിന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ഉയരുകയും വിഷയം ഹൈക്കോടതിയില്‍ എത്തുകയും ചെയ്തു. ഹൈക്കോടതി മദ്യ വിതരണമെന്ന സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്തു. പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാരിന്റെ അന്നത്തെ തീരുമാനം ഇപ്പോള്‍ ഭേദഗതി ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവ് അനുസരിച്ച് ബിവറേജസ് ഗോഡൗണുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാമെന്നാണ് വ്യവസ്ഥ. എന്നാൽ ഹൈക്കോടതി വിധി നിൽക്കുന്നതിനാൽ മദ്യം കിട്ടില്ല എന്നതാണ് വാസ്തുത

Comments are closed.