1470-490

24 കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


നരിക്കുനി: –
മുട്ടാഞ്ചേരിയിൽ
24 കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കുംമുറി ചാലില്‍താഴം ചെട്ട്യാംവീട്ടില്‍ ഹംസ- റംല ദമ്പതികളുടെ മകള്‍ സര്‍ഫുന്നിസ (24)യെയാണ് ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുട്ടാഞ്ചേരി വേങ്ങോളി പുറത്ത് ജംഷീറിന്റെ (സൗദി) ഭാര്യയാണ്.
ഭര്‍തൃവീട്ടിലെ പീഡനംമൂലമാണ് സര്‍ഫുന്നിസ മരിച്ചതെന്നാണ് ബന്ധുക്കള്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നരവയസുള്ള ദിയ ഫാത്വിമ ഏക മകളാണ്. സഹോദരങ്ങള്‍: ഫര്‍സാന, മുഹമ്മദ് റാഷി.

Comments are closed.