1470-490

പച്ചക്കറി തൈ വിതരണം നടത്തി.

ലോക ഭൗമദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ വിതരണം നടത്തി. ലയൺസ് ഗ്ലോബൽ സർവ്വീസ് ടീമിന്റെ നേതൃത്വത്തിൽ 5000 പച്ചക്കറി തൈകൾ വിതരണം ചെയ്യുന്ന ലയൺസ് എന്റവർമെന്റ് പദ്ധതിയുടെ ഉദ്ഘാടനം സർവ്വീസ് ടീം കോർഡിനേറ്റർ ജെയിംസ് വളപ്പില നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സി.ഡി. ജോൺസൺ അധ്യക്ഷനായി. ലയൺസ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി രഘുനാഥ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ.വി.മധു, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി സി.ജെ. ഡേവീസ്, ഡിസ്ട്രിക്ട് ചെയർപേഴ്സൺ വി.എസ്.സജി, ക്ലബ്ബ് ട്രഷറർ സി.എഫ്. വിൻസെന്റ്, വൈസ് പ്രസിഡണ്ട് ശിവദാസ് മുല്ലപ്പിള്ളി എന്നിവർ സംസാരിച്ചു. ക്ലബ്ബ് അംഗവും ഗുരുവായൂർ ഗവ. ആയൂർവേദ ആശുപത്രിയിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. അമ്മിണി ആദ്യ തൈ ഏറ്റുവാങ്ങി. കൊറോണ കാലത്ത് വീട്ടിൽ ഒരു കൃഷിത്തോട്ടം എന്ന മുഖ്യമന്ത്രിയുടെ ആശയത്തെ മുൻനിറുത്തിയാണ് ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെയും, ലയൺസ് ഗ്ലോബൽ സർവ്വീസ് ടീമിന്റെയും നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ വിതരണം സംഘടിപ്പിച്ചത്.

Comments are closed.