1470-490

ശുദ്ധജലക്ഷാമം പരിഹരിക്കണം: രമ്യ ഹരിദാസ് എം. പി ആവശ്യപ്പെട്ടു


വടക്കാഞ്ചേരി ശുദ്ധജലപദ്ധതിയിൽ കീഴിലുള്ള  വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും പാഞാൾ, ചേലക്കര മുള്ളൂർക്കര പഞ്ചായത്തുകളിലും  അതിരൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നതായും ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടിയുണ്ടാകണമെന്നും രമ്യ ഹരിദാസ്  എം. പി ആവശ്യപ്പെട്ടു. 

     ഭാരതപ്പുഴയിൽ പൈങ്കുളത്തുള്ള  പമ്പു ഹൗസിൽ നിന്നാണ് ഈ മൂന്നു പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുനിസിപ്പാലിറ്റികളിലേക്കും ശുദ്ധജലവിതരണം നടത്തുന്നത്. എന്നാൽ ഒരാഴ്ചയിലേറെയായി ശുദ്ധജലവിതരണം നടക്കുന്നില്ലെന്നും  ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നതയും അതിരൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി കൈകൊള്ളണമെന്നും  ജില്ലാ കളക്ടർക്കുള്ള കത്തിൽ ആവശ്യപ്പെട്ടു. 

       ഭാരതപുഴയിൽ ആവശ്യത്തിനു വെള്ളം ലഭ്യമല്ലാത്ത സഹചര്യത്തിൽ  മലമ്പുഴ ഡാമിൽനിന്നും  വെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം  ഉണ്ടായെങ്കിലും  ഈ പ്രദേശത്തെ  കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടായിട്ടില്ലെന്നും എം. പി പറഞ്ഞു

Comments are closed.